കുവൈത്ത്: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ നാട് കടത്താനുള്ള നിയമം കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെടുന്ന വിദേശികളെ ഉടൻ നാട് കടത്തും. റോഡിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള സുരക്ഷാ നിയമങ്ങൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
കഴിഞ്ഞ വർഷം റോഡപകടങ്ങളിൽ മാത്രം 263 പേർ മരണപ്പെട്ടതായി നീതി ന്യായ മന്ത്രാലയത്തിന്റെ സ്ഥിര വിവരക്കണക്ക് വ്യക്തമാക്കുന്നു. 2017 നെ അപേഷിച്ച് 4 ശതമാനം അപകട മരണം കൂടുതലാണ്. ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം 300 പേർക്ക് തടവ് ശിക്ഷ നൽകുകയും 263 പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തിരുന്നു. പിഴയായി 5 ലക്ഷം ദിനറാണ് ഈടാക്കിയത്.