ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് തന്‍ബീഹ് -2019 കാന്പയിന്‍ ഉദ്ഘാടനം നാളെ (12, വെള്ളിയാഴ്ച) മനാമയില്‍

മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്. എഫ് സംഘടിപ്പിക്കുന്ന തന്ബീഹ്-2017 എന്‍ലൈറ്റനിംഗ് ജാഗരണ കാന്പയിന്‍റെ ഉദ്ഘാടനം ഇന്ന് (12ന്, വെള്ളിയാഴ്ച) മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കാലോചിതമായവിവിധ വിഷയങ്ങളുള്‍പ്പെടുത്തിയ പഠന ക്ലാസ്സുകളാണ് തന്‍ബീഹ് കാന്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി 8.45 മുതല്‍ ആരംഭിക്കുന്ന കാന്പയിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിക്കും. ഉസ്താദ് സകരിയ്യ ദാരിമി കാക്കടവ് മുഖ്യപ്രഭാഷണം നടത്തും.

സമസ്ത പൊതു പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3953 3273