മനാമ: അയക്കൂറ പാർക്കിനടുത്ത് മൊബൈൽ ഷോപ്പിൽ ടെക്നീഷ്യൻ ആയി പ്രവർത്തിച്ച് വരികയായിരുന്ന അബു എന്ന യുവാവ് ഇരു കിഡ്നിക്കും രോഗം പിടിപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം സൽമാനിയ ഹോസ്പിറ്റലിൽ നിന്നാണ് രോഗം മനസിലാവുന്നത്.
കഴിഞ്ഞ മാസം വരെ ബഹ്റൈനിൽ ഉണ്ടായിരുന്ന അബുവിന്റെ ചികിൽസക്ക് സഹായിക്കുന്നതിന് വേണ്ടി ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെയും സംഘടന പ്രതിനിധികളുടെയും ഒരു ജനകീയ മീറ്റിംഗ് നാളെ (14/7/2019) ഞായർ വൈകുന്നേരം 8.30 pm നു കേരളീയ സമാജം രാമചന്ദ്രൻ ഹാളിൽ വച്ചു ചേരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവാസ ലോകത്തെ സഹൃദയരായ എല്ലാവരും യോഗത്തിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.