എയർ ഇന്ത്യയുടെ കൊൽക്കത്ത, ഇൻഡോർ സെക്ടർ പുതിയ സർവീസുകൾ നാളെ ആരംഭിക്കും

ദുബായ്: എയർ ഇന്ത്യയുടെ കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്കുള്ള പുതിയ സർവീസുകൾ നാളെ മുതൽ ആരംഭിക്കുന്നു. ജെറ്റ് എയർവേയ്സിന്റെ പിൻമാറ്റം മൂലം അധികമായി ലഭിച്ച 5000 സീറ്റുകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്. രാത്രി 8.10 ന് ദുബായിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.15ന് കൊൽക്കത്തയിലെത്തും. വൈകിട്ട് 7.55ന് ദുബായിൽനിന്നു പുറപ്പെടുന്ന വിമാനം ഇൻഡോറിൽ രാത്രി 12.30ന് എത്തിച്ചേരും.

ദുബായിൽ നിന്ന് ഡൽഹിയിലേക്ക് രണ്ട് ഡ്രീംലൈനർ വിമാനമാണ് സർവീസ് നടത്തുന്നത്. മുംബൈയിലേക്ക് ഒരു ഡ്രീംലൈനറും ഒരു സാധാരണ വിമാനവുമാണ് സർവീസ് നടത്തുന്നത്. കൊച്ചിയിലേക്കുള്ള ഡ്രീംലൈനർ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ സർവീസിലൂടെ വേനൽ അവധിക്കാലത്ത് ടിക്കറ്റ് കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് കണക്‌ഷൻ വിമാനത്തിൽ നാട്ടിലെത്താൻ സാധിക്കും. കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്ക് ആഴ്ചയിൽ 3 ദിവസമാണ് നേരിട്ടുള്ള വിമാനം സർവീസ് നടത്തുക