മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) യിൽ റിപ്പോർട്ട് ചെയ്യുന്ന അപേക്ഷകർക്ക് സൗജന്യ ഇൻറർനെറ്റ് സേവനങ്ങൾ നൽകുന്നു. സേവനത്തിനായി എൽഎംആർഎ ചീഫ് എക്‌സിക്യൂട്ടീവ് ഔസമാ അൽ അബ്‌സി Zain ബഹ്‌റൈൻ ജനറൽ മാനേജർ മുഹമ്മദ് സൈനൽ ആബിദീനുമായി കരാറിൽ ഒപ്പിട്ടു. എൽഎംആർഎയുടെ പ്രധാന ആസ്ഥാനത്ത് പ്രതിദിനം ശരാശരി 800 മുതൽ 1,000 വരെ അപേക്ഷകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എൽഎംആർഎ പാർട്നെർസ് (വിദേശകാര്യ മന്ത്രാലയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആൻഡ് നാഷണാലിറ്റി, പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അഫേർസ്) റിപ്പോർട്ടു ചെയ്യുന്ന അപേക്ഷകർക്കും സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കാം.