ഡൽഹി: ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് അടച്ചിട്ട വ്യോമപാത പാകിസ്താന്‍ തുറന്നു. വ്യോമപാത തുറക്കുന്നത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികള്‍ക്ക് ആശ്വാസമാണ്. ഇന്നലെ രാത്രി 12.41 ഓടെയാണ് പാകിസ്താന്‍ വ്യോമപാത എല്ലാ വിമാനകമ്പനികള്‍ക്കുമായി തുറന്നു നൽകിയത്. എല്ലാതരം സൈനികേതര വിമാനങ്ങള്‍ക്കും പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതിയുണ്ട്. വ്യോമപാത അടച്ചതിനെത്തുടർന്ന് സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവക്ക് യഥാക്രമം 30.73, 25.1, 2.1 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. പാക് നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമപാത അടച്ചെങ്കിലും കഴിഞ്ഞ മെയ് 31 ന് വിലക്ക് നീക്കിയതായി ഇന്ത്യ അറിയിച്ചിരുന്നു.