മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു; നിരവധി പേര്‍ ഉള്ളിൽ കുടുങ്ങിയതായി സംശയം

മുംബൈ: ഡോoഗ്രിയിലെ നാലുനില കെട്ടിടം തകര്‍ന്നു വീണു. നിരവധി പേര്‍ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ടാന്‍ഡല്‍ സ്ട്രീറ്റിലുള്ള കേസര്‍ബായി ബില്‍ഡിംഗ് ആണ് തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം തുടർന്ന് കൊണ്ടിരിക്കുകയാണ്.