ദുബായ്: യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനി മുതൽ 40 കിലോഗ്രാം സൗജന്യ ലഗേജ് കൊണ്ടുപോകാൻ സാധിക്കും. 30 കിലോഗ്രാം സൗജന്യ ലഗേജാണ് നിലവില്‍ എയര്‍ ഇന്ത്യ അനുവദിക്കുന്നത്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് 10 കിലോഗ്രാം അധിക ലഗേജ് അനുവദിച്ചതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി പറഞ്ഞു. ക്യാബിന്‍ ലഗേജ് നിലവിലുള്ള ഏഴ് കിലോഗ്രാം തന്നെ ആയിരിക്കും.