bahrainvartha-official-logo
Search
Close this search box.

‘ശ്രീ രാമായണ മാഹാത്മ്യം – ഫെസ്റ്റിവൽ ഓഫ് രാമായണ’ നാളെ(വെള്ളി) കേരളീയ സമാജത്തിൽ; ‘ശ്രേഷ്ഠഭാരതം’ റിയാലിറ്റി ഷോ ഫെയിം രാഹുൽ മുഖ്യ പ്രഭാഷകനാകും

sreeramayan

മനാമ: ശ്രീ അയ്യപ്പ സേവാസംഘം ബഹ്റൈൻ ഇൻറർ ആഡ്‌സ് ഇന്റർനാഷണലുമായി കൂടിച്ചേർന്ന് ‘ശ്രീ രാമായണ മാഹാത്മ്യം – ഫെസ്റ്റിവൽ ഓഫ് രാമായണ’ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു. 19 -07-2019 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമൃത ടെലിവിഷൻ ശ്രേഷ്ഠഭാരതം പരിപാടിയിലൂടെ ജന ശ്രദ്ധയാകർഷിച്ച കണ്ണൂർ കൂടാളി സ്കൂളിലെ രാഹുൽ മുഖ്യ പ്രഭാഷകനാകും.

വൈകീട്ട് 6.30ന് സാംസ്കാരിക പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ രാഹുലിന്‌ ശ്രീ അയ്യപ്പ സേവാ സംഘം സപ്തർഷി പുരസ്‌കാരം നൽകി ആദരിക്കും. തുടർന്ന് ശ്രീ കലാമണ്ഡലം ജിദ്യ ജയൻ നൃർത്താവിഷ്കാരം ചെയ്ത രാമകഥ ഭരതനാട്യം വർണവും ശ്രീ രാമായണ മാഹാത്മ്യം അവതരണവും നടക്കും. പ്രഭാഷണത്തിന് ശേഷം ഔഷധ കഞ്ഞി(കർക്കിടക കഞ്ഞി) പ്ലാവില കുമ്പിളിൽ പാള പത്രത്തിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു.

അതോടൊപ്പം തന്നെ കുട്ടികൾക്കായി രാമയണത്തെക്കുറിച്ചുള്ള പ്രശ്നോത്തരി വെളിയാഴ്ച വൈകീട്ട് 3 തൊട്ടു 4 വരെ കേരളീയ സമാജത്തിൽ വെച്ചു നടത്തപ്പെടും. പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർഥികൾ 36060728 (സുബീഷ്) എന്ന നമ്പറിൽ രജിസ്റ്റർ ചെയേണ്ടതാണ്. മത്സരത്തിൽ 1 2 3 വിജയികൾക്ക് ശ്രീരാമജ്യോതി പുരസ്‌കാരം നൽകി ആദരിക്കും.

പത്ര സമ്മേളനത്തിൽ ഇന്റർഅഡ്‌സ് ഇന്റർനാഷണൽ ചെയർമാൻ പോൾ സെബാസ്റ്റ്യൻ, ശ്രീ അയ്യപ്പ സേവാ സംഘം ഭാരവാഹികളായ ശശികുമാർ, വിനോയ്‌ പി.ജി, സുധീഷ് വേളത്ത്‌ തുടങ്ങിയവർ പങ്കെടുത്തു. ബഹ്‌റൈനിലെ എല്ലാ മലയാളികളുടെയും സാന്നിധ്യവും സഹകരണവും ഈ പ്രോഗ്രാമിന് ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!