ന്യൂഡൽഹി: കേരള മുൻ ഗവർണറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് (81) അന്തരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവായ ഷീലാ ദീക്ഷിത്, ദില്ലിയിലെ കോൺഗ്രസിന്‍റെ അനിഷേധ്യ നേതാവായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1998 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിലാണ് ഷീലാ ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നത്. ഡൽഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. ‘ദില്ലിയുടെ മരുമകൾ’ എന്നാണ് ഷീലാ ദീക്ഷിതിനെ വിശേഷിപ്പിച്ചിരുന്നത്.