മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മ ഒന്നാം വാർഷികവും, മദ്രസ്സ പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിക്കലും, കാഥികനും കൂട്ടായ്മ ജനറൽ സെക്രെട്ടറിയുമായ മംഗലം സുലൈമാനുള്ള യാത്രയയപ്പും സെഗ്ഗയ റെസ്റ്ററന്റിൽ വെച്ചു നടന്നു. N R I കമ്മീഷൻ അംഗം ആസാദ് മൂപ്പൻ ഉത്ഘാടനം ചെയ്തു. ബിയാത്തിൽ വാഹിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മംഗലം സുലൈമാൻ സ്വാഗതവും, ഷഹാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
ആശംസകൾ അർപ്പിച്ചു കൊണ്ട് ചെമ്പൻ ജലാൽ, സലാം മമ്പാട്ടുമൂല, സതീശൻ പടിഞ്ഞാറേക്കര, ഹംസ കാവിലക്കാട്, നിസാർ കീഴേപ്പാട്ട്, അനൂപ് തിരൂർ, മമ്മുകുട്ടി, റഷീദ് വെട്ടം, മൻസൂർ ചെമ്പ്ര, താജുദ്ധീൻ, അയൂബ്, അഷ്‌റഫ് പി കെ, ഷാഹിദ് സി സി, മുസ്തഫ മുത്തു, ഫാറൂഖ്, സവാദ്, ഷിയാസ്, ശ്രീനിവാസൻ, ജിതിൻ ദാസ് എന്നിവർ സംസാരിച്ചു. മജീഷ്യൻ മജീദ് അവതരിപ്പിച്ച മാജിക്കും, ബഹ്‌റൈനിൽ അറിയപ്പെടുന്ന കലാകാരൻമാർ അവതരിപ്പിച്ചു മിമിക്രി ഗാനമേള എന്നിവയും ഉണ്ടായിരുന്നു. ദാറുൽ ശിഫ സ്പോൺസർ ചെയ്ത സൗജന്യ രക്ത നിർണയ ക്യാമ്പും നോർക്ക രജിസ്ട്രേഷനും നടത്തി