bahrainvartha-official-logo
Search
Close this search box.

സാങ്കേതിക തകരാർ മൂലം മാറ്റിവെച്ച ചാന്ദ്രയാൻ-2 വിക്ഷേപണം നാളെ

chandrayaan

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാർ മൂലം ജൂലൈ 15ന് മാറ്റിവെച്ച ചാന്ദ്രയാൻ-2 വിക്ഷേപണം നാളെ ഉച്ചക്ക് 2.43ന് നടക്കും. വിക്ഷേപണത്തിന് മുൻപുള്ള ലോഞ്ച് റിഹേഴ്സൽ ഇന്നലെ രാത്രി പൂർത്തിയായി. പിഴവുകളെല്ലാം പരിഹരിച്ചാണ് ചാന്ദ്രയാൻ-2 വിക്ഷേപണത്തിന് ഒരുങ്ങുന്നത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂർ കൗണ്ട്‍ഡൗൺ ഇന്ന് വൈകിട്ട് ആരംഭിക്കും.

ചാന്ദ്രയാൻ-2 സെപ്റ്റംബർ ആറിന് തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാന്‍റിംഗ് നടത്താനാണ് ഇസ്റൊയുടെ തീരുമാനം. ഇതിനായി ചന്ദ്രയാൻ 2 പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്രാ പദ്ധതിയിലടക്കം ഇസ്റോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ പദ്ധതി പ്രകാരം 28 ദിവസം വലം വച്ച ശേഷം ലാന്‍ററിനെ ചന്ദ്രനിൽ ഇറക്കാനിരുന്നത് 13 ദിവസം ആയി കുറച്ചു.

ഇന്ന് വൈകീട്ട് 6.43നാണ് ജിഎസ്എൽവി മാ‍ക്ക് ത്രീ എം 1 റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങുന്നത്. കൗണ്ട് ഡൗൺ തുടങ്ങുന്നതിന് പിന്നാലെ റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന ജോലികളും തുടങ്ങും. ഇസ്റോ ശാസത്രജ്‌ഞർ വളരെ കുറച്ച് സമയം കൊണ്ടാണ് ചാന്ദ്രയാൻ-2 യാത്രാ പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!