bahrainvartha-official-logo
Search
Close this search box.

പ്രശസ്ത നിരൂപകൻ ഡോ. പി കെ രാജശേഖരൻ ബഹ്റൈനിൽ; പ്രഭാഷണം ഇന്നും നാളെയും (വ്യാഴം, വെള്ളി) കേരളീയ സമാജത്തിൽ

bks22

മനാമ: മലയാള ഭാഷയിലും സാഹിത്യത്തിലും ആധുനികതയുടെയും നവ ആഖ്യാനത്തിന്റെയും അതിരുകളില്ലാത്ത ഭാവനയുടെ സഞ്ചാര വഴി തുറക്കുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ അമ്പതു വർഷം പിന്നിടുമ്പോൾ ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്നും നാളെയുമായി നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഡോ .പി കെ രാജശേഖരൻ മുഖ്യ പ്രഭാഷണം നിർവഹിക്കും

മലയാള നോവല്‍ സാഹിത്യചരിത്രത്തെ ഖസാക്കിനു മുമ്പും ഖസാക്കിനു ശേഷവും എന്ന് രണ്ടായി പകുത്ത നോവല്‍ ഇന്ത്യന്‍ ഭാഷാ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായാണ് വിലയിരുത്തുന്നത്. ഭാഷാപരവും പ്രമേയപരവുമായി നോവല്‍ കാട്ടുന്ന ഔന്നത്യം തന്നെയാണ് അതിന്റെ കാരണം. പില്‍ക്കാല സാഹിത്യ രചനയെ സ്വാധീനിക്കുകയും മലയാളി ഭാവുകത്വത്തെ പുതുക്കിപ്പണിയുകയും ചെയ്ത ഖസാക്കിന്റെ ഇതിഹാസം കഴിഞ്ഞ അമ്പതു വര്ഷമായി നിരന്തരം വായിക്കപ്പെടുകയും നോവലിനെ കുറിച്ച് പുതിയ നിരീക്ഷണങ്ങളും വിമർശങ്ങളും വന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖസാക്കിന്റെ ഇതിഹാസവുമായി ബന്ധപ്പെട്ട ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ആഘോഷം മലയാളിയുടെ സാഹിത്യ ബൗദ്ധിക മേഖലയിൽ ഇതിനകം ചർച്ചയായിട്ടുണ്ട്

മലയാള സാഹിത്യ, വൈജ്ഞാനിക മേഘലയിലെ മൗലികമായ ചിന്തകൾ കൊണ്ടും കണ്ടെത്തലുകൾ കൊണ്ടും ശ്രദ്ധേയനായ ഡോ.പി.കെ. രാജശേഖരനാണ് ഖസാക്കിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷകനായി എത്തുന്നത്, ഒ.വി വിജയനെയും ഒ.വി വിജയന്റെ സാഹിത്യ ജീവിതത്തെയും ആഴത്തിൽ പഠിക്കുകയും എഴുതുകയും ചെയ്ത പി.കെ. രാജശേഖരൻ എഴുതിയ പിതൃ ഘടികാരം, ഒ വി വിജയൻ കലയും ദർശനവും. എന്ന പുസ്തകം മലയാളത്തിലെ എറ്റവും ശ്രദ്ധേയമായ നോവൽ പoന ങ്ങളിൽ ഒന്നായി തീരുകയുണ്ടായി.

കേരള സാഹിത്യ അക്കാദമി അവാർഡ്, വിലാസിനി അവാർഡ്, തോപ്പിൽ രവി പുരസ്ക്കാരം, വിമർശന സാഹിത്യ ശാഖക്കുള്ള പ്രൊഫസർ നരേന്ദ്രപ്രസാദ് പുരസ്ക്കാരം, തുടങ്ങി നിരവധി ശ്രദ്ധേയമായ അവാർഡുകൾ നൽകി കേരളം പി.കെ രാജശെരന്റെ സാഹിത്യ പ്രവർത്തനങ്ങളെ അംഗികരിക്കുകയുണ്ടായി.അന്ധനായ ദൈവം, വാക്കിന്റെ മൂന്നാം കര, മാധ്യമ നിഘണ്ടു, എ കാന്ത നഗരങ്ങൾ, കഥാന്തരങ്ങൾ, നരകത്തിന്റെ ഭൂപടങ്ങൾ ബുക്ക്സ്റ്റാൾജിയ തുടങ്ങിയ കനപ്പെട്ട നിരവധി പുസ്തകങ്ങളും യു ട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ കേരള ചരിത്രത്തെ കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്.

പ്രഭാഷണ പരിപാടിയിൽ ആദ്യ ദിവസമായ ഇന്ന് രാത്രി എട്ടു മണിക്ക് നടക്കുന്ന പ്രഭാഷണത്തിൽ ഖസാക്ക് ഇതിഹാസമാവുമ്പോൾ എന്ന വിഷയത്തിലും നാളെ വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് നടക്കുന്ന രണ്ടാമത്തെ പ്രഭാഷണത്തിൽ മലയാളികളുടെ പ്രവാസ ജീവിതത്തെ കുറിച്ചും സംസാരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടേയും കവർ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളുടേയും പ്രദർശനവും ഈ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും സാംസ്‌കാരിക സാഹിത്യ തല്പരരായ മുഴുവൻ ആളുകളെയും ഈ സാംസ്ക്കാരിക സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുന്നതായും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എം പി രഘുവും അറിയിച്ചു പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ് 36045442,കൺവീനർ ഷബിനി വാസുദേവ് 39463471 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!