ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വാഹനാപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ ഫയർമാൻ രക്ഷപ്പെടുത്തി

മനാമ: രണ്ട് ട്രക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാറിനുള്ളിൽ കുടുങ്ങിയ യുവാവിനെ ഫയർമാൻ രക്ഷപ്പെടുത്തി. രണ്ട് ട്രക്കുകളും നിരവധി കാറുകളും ഉൾപ്പെട്ട സാറിലെ വാഹനാപകടത്തെ തുടർന്ന് യുവാവ് കാറിൽ കുടുങ്ങിയതായി ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു. ഹമദ് ടൗണിലേക്കുള്ള ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സാറിന് സമീപമാണ് അപകടം ഉണ്ടായത്. കാറിൽ കുടുങ്ങിയ യുവാവിനെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായി മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. നിരവധി കാറുകളും രണ്ട് ട്രക്കുകളുമാണ് അപകടത്തിൽ പ്പെട്ടത്.