ഖമീസ്മുഷൈത്ത്: സൗദി ജനവാസ കേന്ദ്രമായ ഖമീസ് മുഷൈത്തിനു നേരെ ഹൂതി വിമതരുടെ ആക്രമണശ്രമം. മിസൈൽ ആക്രമണത്തെ സൗദിയുടെ സഖ്യസേന തകർത്തതായി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത്.
ജൂലൈ 3 ന് അബഹ വിമാനത്താവളത്തിനു നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. പിന്നീട് ജൂണ്‍ 12ന് ഇതേ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി. അതിൽ സാധാരണക്കാരായ 26 പേർക്ക് പരിക്കേറ്റു. ജൂണ്‍ 23നു നടന്ന ആക്രമണത്തിൽ ഒരു സിറിയക്കാരന്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.