മലയാളിക്ക് ലഭിച്ച “ഹുദ്ഹുദ്” പക്ഷിയെ ബഹ്‌റൈൻ അധികാരികൾക്ക് കൈമാറി

മനാമ: പുരാതന കാലം മുതൽ പവിത്ര പക്ഷിയായി കരുതി വരുന്ന, പരിശുദ്ധ  ഖുർആനിൽ  സുലൈമാൻ പ്രവാചകന്റെ ആശയവിനിമയത്തിന്റെ പക്ഷിയായി പരാമർശിക്കപ്പെട്ട ഹുദ്ഹുദ് വിഭാഗത്തിലെ പക്ഷിയെ മലയാളി ബഹ്‌റൈൻ പരിസ്ഥിതി പ്രതിനിധിക്ക് കൈമാറി.  ഹൂറ ഭാഗത്ത് നിന്നും അപൂർവ്വയിനം പക്ഷിയെ ലഭിച്ച അനീഷ്.ടി.കെ. വിവരം നാട്ടുകാരുടെ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം വാട്സാപ്പ് ഗ്രൂപ്പിൽ ഫോട്ടോസഹിതം പോസ്റ്റ് ചെയ്ത് എന്ത് ചെയ്യണം എന്ന് അന്വേഷണം നടത്തി. തുടർന്ന് ഗ്രൂപ്പ് അഡ്മിൻ കെ.ടി.സലിം ബഹ്‌റൈൻ എൻവിറോൾമെൻറ് വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ഫോട്ടോ ലൊക്കേഷൻ സഹിതം അയക്കുവാൻ ഉപദേശിക്കുകയും, അവരുടെ പ്രതിനിധി വന്ന് കൊണ്ടുപോകുകയുമായിരുന്നു.