അംഗനശ്രീ 2019: സ്പോട് പെർഫോമൻസിലൂടെ 15 വനിതകൾ പ്രാഥമിക റൗണ്ടിലേക്ക്, അംഗനശ്രീ പട്ടത്തിനായുള്ള മത്സരങ്ങൾക്ക് വാശിയേറും

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന അംഗനശ്രീ 2019 പ്രാഥമിക മത്സരങ്ങള്‍ വെള്ളിയാഴ്ച (28.12.2018) സമാജം ബാബുരാജന്‍ ഹാളില്‍ നടന്നു. 15 വനിതകള്‍ ആണ് പ്രാഥമിക റൌണ്ടില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി വനിതകള്‍ ആണ് പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തത്. അതില്‍ നിന്നും സ്പോട്ട് പെര്‍ഫോമന്‍സിലൂടെ 15 പേരാണ് ആദ്യ റൌണ്ടില്‍ പ്രവേശിച്ചത്‌. ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി അടുത്ത് തന്നെ സമാജത്തില്‍ വച്ച് നടക്കുന്ന അവസാന റൌണ്ടില്‍ വിവിധ കലാ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുകയും മികച്ച വനിതയെ അംഗനശ്രീ 2019 തിരഞ്ഞെടുക്കുകയും ചെയ്യുമെന്നു സമാജം പ്രസിഡന്റ്‌ ശ്രീ രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി ശ്രി.എം.പി.രഘു, വനിതാ വിഭാഗം പ്രസിഡന്റ്‌ മോഹിനി തോമസ്‌ ജനറല്‍ സെക്രട്ടറി രജിത അനി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സമാജം വൈസ് പ്രസിഡന്റ്‌ ശ്രീ മോഹന്‍ രാജ്, ഹരീഷ് മേനോന്‍, വനിതാവേദി അംഗങ്ങള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.