1,710 സഞ്ചാരികളുമായി ക്രൂയിസ് കപ്പൽ ബഹ്‌റൈനിൽ എത്തി

മനാമ: ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് ശനിയാഴ്ച 2,300 യാത്രക്കാരുമായി ക്രൂയിസ് കപ്പൽ എത്തി. ജലേഷ് ക്രൂയിസിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രധാന ക്രൂയിസ് കപ്പലായ കർനിക, ദുബായിൽ നിന്നാണ് ബഹ്‌റൈനിൽ എത്തിയിരിക്കുന്നത്. കപ്പലിൽ 1,710 യാത്രക്കാരും 562 ക്രൂ അംഗങ്ങളുമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ അനായാസം പൂർത്തിയാക്കുകയും കപ്പലിൽ എത്തുന്നവർക്കുള്ള പരിശോധന നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും മാരിടൈം പോർട്ട്സ് കസ്റ്റംസ് വകുപ്പ് ഡയറക്ടർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.