മനാമ: ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ കാറും ടൗ ട്രക്കും കൂട്ടിയിടിച്ച് 35 വയസ്സുള്ള ബഹ്‌റൈനി യുവാവ് മരിച്ചു. ഇന്നലെ പുലർച്ചെ 4.30 ഓടെ മനാമയിലേക്ക് പോകുന്ന ഷെയ്ഖ് ഈസ ബിൻ സൽമാൻ ഹൈവേയിലാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണികൾ നടത്താൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ അടുത്തുള്ള കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചതിനെത്തുടർന്നാണ് അപകടം ഉണ്ടായത്. ബഹ്‌റൈനി ഡ്രൈവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു