ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്ര്യദിന സംഗമവും കഥാപ്രസംഗവും ഇന്ന് (വെള്ളിയാഴ്ച) മനാമയില്‍

മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സ്വാതന്ത്രദിന സംഗമവും കഥാപ്രസംഗവും ഇന്ന് (ആഗസ്റ്റ് 16ന് വെള്ളിയാഴ്ച) രാത്രി 8.മണിമുതല്‍ മനാമ-ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ത്യയുടെ 73ാം സ്വാതന്ത്രദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യക്കകത്തും പുറത്തുമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ ‘ഫ്രീഡം സ്വകയര്‍’ പ്രോഗ്രാമിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബഹ്റൈനില്‍ INCLUSIVE INDIA എന്ന പേരിലാണ് സ്വാതന്ത്ര്യ ദിന സംഗമം നടത്തുന്നത്.

മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം രാത്രി കൃത്യം 8 മണിക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രതിജ്ഞ ,സ്വാതന്ത്ര്യ ദിന സന്ദേശം, പ്രവർത്തക സംഗമം എന്നിവ നടക്കും. തുടര്‍ന്ന് രാതി 9 മണി മുതല്‍ പ്രമുഖ കാഥികന്‍ കെ.എന്‍.എസ് മൗലവി ഇസ്ലാമിക കഥാപ്രസംഗം അവതരിപ്പിക്കും. “ജയിലറയിൽ നിന്ന് മണിയറയിലേക്ക്‌” എന്ന വിഷയത്തില്‍ നടക്കുന്ന കഥാപ്രസംഗത്തില്‍ പിന്നണി ഗായകരായി ഹാഫിള് ശുഐബ്, ശഫീഖ് പരുവക്കുന്ന് എന്നിവര്‍ പങ്കെടുക്കും. ഇരു ചടങ്ങുകളിലും സമസ്ത ബഹ്റൈന്‍ കേന്ദ്ര -ഏരിയാ ഭാരവാഹികളും ബഹ്റൈനിലെ പ്രമുഖരും പങ്കെടുക്കും. നാട്ടില്‍ പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. പരിപാടി വീക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3341 3570 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.