കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ രാമായണ മാസാഘോഷം സമാപിച്ചു

മനാമ: കേരളാ സോഷ്യൽ ആന്റ് കൾച്ചറൽ അസോസ്സിയേഷൻ രാമായണ മാസാഘോഷം സമാപന ദിവസമായ വെള്ളിയാഴ്ച രാമായണം ക്വിസ്സ് മത്സരമടക്കമുള്ള വ്യത്യസ്ത പരിപാടികളിൽ മനോഹരമായി ആഘോഷിച്ചു.

 

രാമായണ പാരായണത്തിൽ മികവ് പുലർത്തിയ വിമല സുരേഷ്, സതീഷ് നമ്പ്യാർ, ഭജനയിലും പൂജാദി കാര്യങ്ങളിലും, സംഘാടനത്തിലും മികവ് പുലർത്തിയ മധുസൂദനൻ നായർ, രവി നമ്പീശൻ, ഹരിദാസ്, ദേവരാജൻ എന്നിവരേയും ആദരിച്ച ചടങ്ങിൽ രാമായണം പ്രഭാഷകരായ സുഭാഷ്, ശിവപ്രസാസ്, സുരേഷ് ചെറുകുന്ന്, ബിന്ദു ടീച്ചർ കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ ഭജന അവതരിപ്പിച്ച ബഹറിനിലെ മറ്റ് ആത്മീയ സംഘടനകളുടേയും സംഗീത സ്ഥാപനങ്ങളിലേയും ഭജനസംഘങ്ങളേയും ഗായകരേയും അനുമോദിക്കുകയും ആശീർവദിക്കുകയും ചെയ്തു.