വിദ്യാഭ്യാസ മന്ത്രാലയം പുതിയ അധ്യയന വർഷത്തിനായി അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

t2

മനാമ: പുതിയ അധ്യയന വർഷത്തിൽ അധ്യാപകരെ സജ്ജമാക്കുന്നതിനുള്ള പരിശീലന പരിപാടി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ചു. സിവിൽ സർവീസ് ബ്യൂറോയുടെ നിയമങ്ങളും ചട്ടങ്ങളും സഹിതം മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് നൽകിയിട്ടുള്ള ചുമതലകളെ അധ്യാപകരെ പരിചയപ്പെടുത്തി. വിജയകരമായ അധ്യാപകരുടെ സവിശേഷതകൾ, ക്രിയേറ്റീവ് ലെസ്സൺസ്‌, വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ, ക്ലാസ് റൂം മാനേജുമെന്റ് എന്നിവ ഉയർത്തിക്കാട്ടുന്ന വർക്ക് ഷോപ്പുകൾ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരും പ്രത്യേക വിദ്യാഭ്യാസ വിദഗ്ധരും തമ്മിലുള്ള സഹകരണ പങ്കിന്റെ പ്രാധാന്യത്തെക്കുറിച്ച് വർക്ക് ഷോപ്പുകൾ അധ്യാപകരെ പരിചയപ്പെടുത്തി. പരിപാടിയിൽ ജനറൽ ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ലത്തീഫ അൽ ബുനുധ; കരിക്കുല, എഡ്യൂക്കേഷണൽ സൂപ്പർവിഷൻ ആൻഡ് പ്രൈവറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ അഹ്‌ലം അൽ അമീർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!