വണ്ടിച്ചെക്ക് കേസില്‍ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എം.എ യൂസഫലിയുടെ ഇടപെടലിനെത്തുടർന്ന് ജാമ്യം ലഭിച്ചു. ഇരുപതുകോടിയോളം രൂപയുടെ ചെക്കുകേസിലാണ് തുഷാര്‍ വെള്ളാപ്പള്ളയെ ചൊവ്വാഴ്ച രാത്രി അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരക്കിട്ട നീക്കത്തിന് ഒടുവിലാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്.
ചെക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കെന്ന പേരില്‍ തുഷാറിനെ പോലീസ് വിളിച്ച് വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജ്മാനില്‍ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയുടെ സബ് കോണ്ട്രാക്ടറായിരുന്ന തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയാണ് തുഷാറിനെതിരെ നാലു ദിവസം മുൻപ് പൊലീസില്‍ പരാതി നല്‍കിയത്.
വീഡിയോ:
https://www.facebook.com/2070756719867022/posts/2459494690993221/