ബഹ്‌റൈൻ നിറക്കൂട്ട് ചാരുംമൂട് കൂട്ടായ്മ ബക്രീദ് – ഓണം ആഘോഷ പരിപാടി സംഘടിപ്പിച്ചു

മനാമ: ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബക്രീദ് ഓണം ആഘോഷം വർണാഭമായ പരിപാടികളോടെ നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നൂറ്റമ്പതിലേറെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈനിലെ വിവിധ കലാകാരൻമാർ പങ്കെടുത്ത കലാപരിപാടികളും കുട്ടികൾക്കുള്ള മത്സരങ്ങളും നടന്നു. പ്രവാസ ജീവിതം താത്കാലികമായി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന അംഗവും രക്ഷാധികാരിയും ആയ സുരേഷ് താമരകുളത്തിനെ ചടങ്ങിൽ ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്‌തു.

പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകാശ് നകുലൻ സ്വാഗതവും, അശോകൻ താമരക്കുളം, ദീപക് പ്രഭാകർ എന്നിവർ ആശംസയും അജിത് ചുനക്കര കൃതജ്ഞതയും അറിയിച്ചു. അംഗങ്ങൾക്കുള്ള നോർക്ക കാർഡിന്റെ രജിസ്ട്രേഷനും ഇതോടൊപ്പം നടന്നു. പരിപാടി വൻ വിജയമാക്കിയ എല്ലാ അംഗങ്ങളോടും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു. സംഘടനയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള പ്രദേശവാസികൾക്ക് 66671555(ജിനു ), 39573980 ( പ്രദീപ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.