bahrainvartha-official-logo
Search
Close this search box.

പീപ്പിൾസ് ഫോറം ബഹ്‌റൈൻ ‘പ്രളയബാധിതർക്കൊരു കൈത്താങ്ങിന്റെ’ ആദ്യഘട്ട സഹായം നൽകി

pf

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ പ്രളയബാധിതർക്കൊരു കൈത്താങ്ങിന്റെ ഈ വർഷത്തെ ആദ്യഘട്ടം മഴയിലും, പ്രളയകെടുതിയിലും കനത്ത നാശം വിതച്ച വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ നെയ്‌ക്കുപ്പ, പൂത്താടി, കെനിചിറ എന്നീ പ്രദേശങ്ങളിലെ അർഹരായ ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് സഹായം നേരിട്ട് നൽകി.

പീപ്പിൾസ് ഫോറം എക്സിക്യൂട്ടീവ് അംഗം പി. എം മാത്യു. വിന്റെ നേതൃത്വത്തിൽ സെന്റ്. സെബാസ്റ്റ്യൻ സൺ‌ഡേ സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ പ്രസ്തുത ചർച്ചിന്റെ വികാരി ഫാദർ ജോസ് മോലോംപറമ്പിൽ, കെനിചിറ സബ്ബ് ഇൻസ്‌പെക്ടർ ഷിജു, പൂത്താടി പഞ്ചായത്ത് മെംബേർസ് ജോർജ് പുൽപ്പാറ, മേഴ്‌സി സാബു, പനമരം നെയ്‌ക്കുപ്പ പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണൻ, വയനാട് യൂത്ത് കോൺഗ്രസ്സ് സെക്രട്ടറി ബിജു വാഴയിൽ എന്നിവർ സന്നിദ്ധരായിരുന്നു.

ദുരിതബാധിതരെ നേരിൽ സന്ദർശിച്ചു അവർക്കാവശ്യമായ ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കളെന്നിവയാണ് കൈമാറിയത്. കഴിഞ്ഞ വർഷം രണ്ട് ഘട്ടങ്ങളിലായി പൂർത്തീകരിച്ച കൈത്താങ്ങിന്റെ
ആദ്യഘട്ടത്തിൽ 210 കിലോയുടെ പുതുവസ്ത്രങ്ങളും, രണ്ടാം ഘട്ടത്തിൽ 15 കുടുംബങ്ങൾക്ക് ധനസഹായവും നേരിട്ട് നൽകിയിരുന്നു. പ്രളയബാധിത ദുരിതർക്കായി നടന്ന പ്രവർത്തനങ്ങളിൽ കൈകോർത്ത എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നതായി മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായരും പ്രസിഡൻറ് ജെ.പി ആസാദും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!