ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ എയർ ഇന്ത്യയുടെ കൊച്ചി–ദുബായ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത് 4 മണിക്കൂർ വൈകി. രാവിലെ 9.15 ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് ഒന്നേകാലിനാണ്. പുറപ്പെട്ടത്. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ധനം ലഭിച്ചത്. വ്യാഴാഴ്ച ഐഒസി, എച്ച്പിസിഎൽ, ഭാരത് പെട്രോളിയം എന്നീ കമ്പനികൾ 6 വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് ഇന്ധനം നൽകുന്നത് അവസാനിപ്പിച്ചിരുന്നു. കൊച്ചി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം, മൊഹാലി എന്നീ വിമാനത്താവളങ്ങളിൽ ഇന്ധനം നിറയ്ക്കാൻ അനുവദിച്ചിരുന്നില്ല. 5,000 കോടി രൂപ മൂന്ന് കമ്പനികളിലുമായി എയർ ഇന്ത്യയ്ക്ക് കടമുണ്ടെന്നും അതിനാലാണ് ഈ തീരുമാനമെന്നുമാണ് ഐഒസി അറിയിച്ചത്.