റിയാദ്: സൗദിയിലെ ജനവാസമേഖലകള്‍ ലക്ഷ്യമിട്ട് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് ജിസാന്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകളാണ് അറബ് സഖ്യസേന തകർത്തത്. സൗദിയ്ക്ക് നേരെ മാസങ്ങളായി ഹൂതികള്‍ ആക്രമണം നടത്തുകയാണെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍പോലും വകവെയ്ക്കാതെയാണ് ഹൂതികൾ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു.