കൊച്ചി: 2018-ലെ പ്രളയത്തില്‍ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് ഒരു മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. പുതിയ അപേക്ഷകളുടെ വിശദാംശങ്ങൾ ഒന്നരമാസത്തിനകം വെബ്‍സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞവര്‍ഷത്തെ പ്രളയബാധിതര്‍ക്ക് ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതി സുപ്രധാന നിര്‍ദേശം നല്‍കിയത്. 2018-ലെ പ്രളയത്തിന് പിന്നാലെ ഈ വര്‍ഷവും പ്രളയമുണ്ടായതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടായെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്ന് വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോടതി ഒന്നരമാസം സമയം അനുവദിക്കുകയും ചെയ്തു.