ദില്ലി: മുൻകേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരളാ ഗവർണറായി നിയമിച്ചു. മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം ഗവർണർ സ്ഥാനത്തെ കാലാവധി പൂർത്തിയാക്കി സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിഭവൻ പുതിയ ഗവർണറെ നിയമിച്ചത്. മുൻ യുപി മുഖ്യമന്ത്രി ചരൺ സിംഗ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ക്രാന്തി ദളിൽ നിന്നാണ് ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. ഉത്തർപ്രദേശിൽ ജനിച്ച ആരിഫ് മുഹമ്മദ് ഖാൻ അലിഗഢ് സർവകലാശാലയിലും ലഖ്‍നൗ സർവകലാശാലയിലുമായാണ് പഠനം പൂർത്തിയാക്കിയത്. 1989-ൽ ദൾ സ്ഥാനാർത്ഥിയായി മത്സരിച്ചാണ് ആരിഫ് മുഹമ്മദ് ഖാൻ ലോക്സഭയിലെത്തിയത്. പിന്നീട്ട് ജനതാദൾ സർക്കാർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം കേന്ദ്രമന്ത്രിയായി. ജനതാദള്‍ വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ പിന്നീട് ബി എസ് പിയില്‍ ചേരുകയും 1998ല്‍ ബഹ്റൈച്ചില്‍നിന്ന് വീണ്ടും ലോക്സഭയിലെത്തുകയും ചെയ്തു. 2007ല്‍ ബി ജെ പി വിട്ട ഖാൻ മുത്തലാക്ക് വിഷയത്തോടെ മോദി സര്‍ക്കാരുമായി അടുത്തു.