മനാമ: കെ.എസ്.സി.എ യിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മലയാളം പ്രസംഗ പരിശീലനവും, വ്യക്തിത്വ വികസനവും ലക്ഷ്യമാക്കി ഒൻപത് (9) അദ്ധ്യായങ്ങൾ നീണ്ടു നിൽക്കുന്ന പഠന ക്ലാസ്സിന്റെ ആദ്യ ബാച്ച് കഴിഞ്ഞ വെള്ളിയാഴ്ച (30.08.2019) വൈകിട്ട് 07:00 മണിക്ക് പത്ര മാധ്യമ രംഗത്തെ പ്രഗത്ഭനും വാഗ്മിയുമായ ശ്രീ പ്രദീപ് പുറവങ്കര ഗുദൈബിയയിലെ KSCA ആസ്ഥാനത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രസംഗകലയിലെ പ്രഗത്ഭനായ ശ്രീ മദൻ മോഹൻ അമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. KSCA പ്രസിഡന്റ് ശ്രീ സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ, വൈസ് പ്രസിഡന്റ് ശ്രീ ഗോപകുമാർ, വനിതാ വേദി കൺവീനർ ശ്രിമതി സുമിത്ര പ്രവീൺ എന്നിവർക്കൊപ്പം എസ്. എൻ. സി. എസ് സ്‌പീക്കർസ് ഫോറം ക്ലബ് പ്രസിഡന്റും പരിശീലനം കളരിയുടെ മെന്ററുമായ ശ്രീ വിശ്വനാഥൻ ഭാസ്കരൻ, മെമ്പർ ശ്രീ സന്തോഷ് എന്നിവരും സംസാരിച്ചു. ചടങ്ങിൽ ക്ലബ്ബിന്റെ പുതിയ ലോഗോ മുഖ്യ അഥിതി ശ്രീ പ്രദീപ് പുറവങ്കരയിൽ നിന്നും വനിതാ വേദി കൺവീനർ ശ്രിമതി സുമിത്ര പ്രവീൺ സ്വീകരിച്ചു.
18 വയസ്സിന് മുകളിൽ പ്രായമുള്ള മലയാളത്തെ സ്നേഹിക്കുന്ന ആർക്കും NSS സ്‌പീക്കർസ് ക്ലബ്ബിൽ അംഗമാകുന്നതിന് അവസരം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
രമാ സന്തോഷ്: 39628609
സുമ മനോഹർ : 39147270
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.