bahrainvartha-official-logo
Search
Close this search box.

കടൽ മണൽ വേർതിരിച്ചെടുക്കുന്നത് നിർത്താൻ പ്രധാനമന്ത്രിയുടെ ഉത്തരവ്

sand

മനാമ: കടൽ മണൽ വേർതിരിച്ചെടുക്കുന്നത് നിർത്താനും മുഹറഖിന് വടക്ക് സമുദ്രമേഖലയിലും ജരാഡ ഐലൻഡിലുമുള്ള പ്രവർത്തനങ്ങൾ തടയാനും പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉത്തരവിട്ടു. സമുദ്ര പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനും അവ കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. മണൽ വലിച്ചെടുക്കൽ പ്രവർത്തനങ്ങൾ സമുദ്ര പ്രദേശങ്ങളെ ബാധിച്ചേക്കാമെന്ന നാവികരുടെയും ഡൈവിംഗ് പ്രേമികളുടെയും അപ്പീലിനോടുള്ള പ്രതികരണമായാണ് ഈ പുതിയ ഉത്തരവ്. മണലെടുക്കുന്നതുകൊണ്ട് കടലിന് ബാധിക്കുന്ന ആഘാതത്തെക്കുറിച്ച് വിശദമായി പഠനം നടത്തിയതിനുശേഷം മാത്രമേ തീരുമാനം പുനഃ പരിശോധിക്കുകയുള്ളൂ. പത്ത് ഡ്രെഡ്ജിംഗ് കമ്പനികൾ പ്രവൃത്തിക്കുന്നതായും ഇവരുടെ പ്രവൃത്തികൾ സമുദ്രത്തിന് ദോഷകരമാണെന്നും പരിസ്ഥിതി പ്രവർത്തകർ അഭിപ്രായപ്പെട്ടു. പുതിയ ഉത്തരവിനെ രാജ്യത്തെ പരിസ്ഥിതി പ്രവർത്തകരും മൽസ്യ തൊഴിലാളികളും സ്വാഗതം ചെയ്തു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നടപടികൾ ബഹ്‌റൈൻ ഗവണ്മെന്റ് അടുത്തിടെ സ്വീകരിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!