‘സഹജീവികൾക്കൊരു കൈത്താങ്ങ്’; കണ്ണൂർ ജില്ലാ പ്രവാസി അസ്സോസ്സിയേഷൻ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ചു നൽകും

മനാമ: കണ്ണൂർ ജില്ലാ പ്രവാസി അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തിൽ പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഒരു വീട് വച്ച് കൊടുക്കുവാൻ തീരുമാനിച്ചു. ഓഗസ്റ്റ് 22 ന് പ്രളയകെടുതി അവലോകനം ചെയ്യുവാനായി അടിയന്തിരമായി വിളിച്ചുകൂട്ടിയ ജനറൽ മീറ്റിങ്ങിലാണ് തീരുമാനമെടുത്തത്. ഇതിനു വേണ്ടി ശ്രീ.ബാബു കോട്ടായി കൺവീനറായിട്ടുള്ള കമ്മറ്റി രൂപീകരിച്ചു. കമ്മറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കാനും തങ്ങളാലാവുന്ന സഹായം ചെയ്യുവാനും താൽപ്പര്യമുള്ളവർക്ക് കൺവീനർ ശ്രീ.ബാബു കോട്ടായിയുമായോ (33410615)എക്സിക്യുട്ടീവ് അംഗളുമായോ ബന്ധപ്പെടാവുന്നതാണ്.