ബഹ്റൈൻ സെന്റ് പോൾസ് ഇടവക ‘വെക്കേഷൻ ബൈബിൾ സ്കൂൾ 2019’ ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന്

മനാമ: സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ക്ലാസുകൾ 2019 സെപ്റ്റംബർ 7 ശനി മുതൽ സെപ്റ്റംബർ 12 വ്യാഴാഴ്ച വരെ നടത്തു ന്നതായിരിക്കും. “ദൈവത്തിന്റെ കരവിരുത്” എന്ന വിഷയമാണ് ഈ വർഷത്തെ പഠന വിഷയം. കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കുവാൻ സഹായകരമായ രീതിയിലുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു. വി.ബി.എസ്.-ന്റ ഉദ്ഘാടനം ഇന്നു വൈകിട്ട് 6.30ന് സി.എസ്.ഐ ഇടവക വികാരി റവ.ജയിംസ് ജോസഫ് നിർവ്വഹിക്കും. ഇടവക വികാരി റവ. സാം ജോർജ് അദ്ധ്യക്ഷത വഹിക്കും.ഈ വർഷത്തെ വി.ബി.എസിന്റെ ഡയറക്ടറായി ശ്രീ.ജസ്സിൻ എം ഫിലിപ്പ് ( സണ്ടേസ്കൂൾ സമാജം പ്രതിനിധി) പ്രവർത്തിക്കുന്നതായിരിക്കും. സമാപന സമ്മേളനം സെപ്റ്റ്. 13 വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് പള്ളിയിൽ വച്ചു ഉണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് കൺവീനർ ശ്രീ. ബെൻസി കെ സാം (36060559), ശ്രീ. ജിജു ഫിലിപ്പ് (34002339) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.