ദുബായ്: ദുബായില്‍ നിന്ന് തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളില്‍ ബാഗേജ് ആനുകൂല്യം വർദ്ധിപ്പിച്ച് എയർ ഇന്ത്യ. ക്യാബിന്‍ ബാഗേജിന് പുറമെ ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് 40 കിലോഗ്രാം വരെയും ബിസിനസ് ക്ലാസില്‍ 50 കിലോഗ്രാം വരെയും കൊണ്ടുപോകാൻ സാധിക്കും. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഡൽഹി, മുംബൈ, ഇൻഡോർ, കൊൽക്കത്ത സർവീസുകൾക്കും ഷാർജ-കോഴിക്കോട് സർവീസിനും ഈ ആനുകൂല്യം ലഭ്യമാണ്.