മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോകസ് കത്തീഡ്രലില്‍ കുടുംബങ്ങള്‍ക്കും ടീനേജ് കുട്ടികള്‍ക്കും വേണ്ടിയുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ 2019 സെപ്റ്റംബര്‍ 8,9 (ഞായര്‍, തിങ്കള്‍)തീയതികളില്‍ “ബീക്കണ്‍” (ബീ ആന്‍ ഐക്കണ്‍) എന്ന പേരില്‍ നടത്തി. 8 ഞായര്‍ വൈകിട്ട് സന്ധ്യ നമസ്കാരത്തിനു ശേഷം 7.30 മുതല്‍ 9.30 വരെ കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലാസുകളില്‍ ധാരാളം ആളുകള്‍ പങ്കെടുത്തു. കുടുംബ ജീവിതത്തില്‍ സംഭവിച്ച്കൊണ്ടിരിക്കുന്ന അപജയങ്ങളെപറ്റിയും അതിന് വിശുദ്ധ വേദപുസ്തകാടിസ്ഥാനത്തില്‍ അതിജീവിക്കുവാന്‍ മനസിനെ ശക്തിപ്പെടുത്തുവാന്‍ വേണ്ടി അച്ചന്‍ ഉദ്ബോദിപ്പിച്ചു.
9 തിങ്കള്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ ടീനേജ് കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലാസ്സുകളില്‍ ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തു. മൊബൈലിന്റെയും സോഷ്യല്‍ മീഡിയായുടെയും ലോകത്തില്‍ ജീവിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വേണ്ടതായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ബഹു. അച്ചന്‍ നല്‍കുകയുണ്ടായി. കുട്ടികള്‍ക്ക് ഈ ക്ലാസുകള്‍ അനുഗ്രഹമായി എന്ന്‍ അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
തിരുവല്ല പ്രതീക്ഷ കൗണ്‍സിലിംഗ് സെന്ററില്‍ സൈക്കോളജിസ്റ്റായും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായും സേവനം ചെയ്യുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് തോമസ് മലയില്‍ (റോബിന്‍ അച്ചന്‍) ആണ് ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കിയത്. ക്ലാസുമായി ബന്ധപ്പെട്ട് നടത്തിയ പൊതു സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ അദ്ധ്യക്ഷനായിരുന്നു. ആക്ടിംഗ് സെക്രട്ടറി എ. പി. മാത്യൂ സ്വാഗതവും ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍ നന്ദിയും അറിയിച്ചു. ബഹു. അച്ചന‍് ഇടവകയുടെ ഉപഹാരവും നല്‍കി.