വിസ്മയ കാഴ്ചകളുമായി ഓണം ഘോഷയാത്ര ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് ബഹ്‌റൈൻ കേരളീയ സമാജത്തിൽ

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണം അറിയിച്ചുകൊണ്ടുള്ള കലാപരിപാടികളും മത്സരയിനങ്ങൾക്കും മെഗാ കിണ്ണം കളിക്കും ശേഷം ഇന്ന് മെഗാ ഘോഷയാത്ര സംഘടിപ്പിക്കുകയാണ്. വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്ര 9 30 വരെ നീളാനായാണ് സാധ്യത. വൈവിധ്യമാർന്ന കലാവിരുന്നുകളാണ് ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഓരോ ടീമുകളും അണിയറയിൽ അണിയിച്ചൊരുക്കുന്നത്. സമാജത്തിന്റെ ഗേറ്റിന് പുറമെ നിന്നും തുടങ്ങി സമാജം ഗ്രൗണ്ട് വലയം വെക്കുന്ന രീതിയിലാണ് ഘോഷയാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ടീമിനും നിശ്ചിത സമയം നൽകിയാണ് സമയം ക്രമീകരിക്കുന്നത്.

പുലികളും പൂക്കാവടികളും കേരളീയ വേഷമണിഞ്ഞ വനിതകളും പുരുഷന്മാരും എല്ലാം ചേർന്ന് വർണ്ണവിസ്മയം തന്നെയായിരിക്കും കാണികൾക്ക് വിരുന്നൊരുക്കുക എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ചെണ്ട മേളവും പഞ്ചവാദ്യവും താളക്കൊഴുപ്പേകാൻ ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങളും മാവേലിയും വാമനനും ഉൾപ്പെടെ വിവിധ നിശ്ചല ദൃശ്യങ്ങളും എല്ലാം സമ്മേളിക്കുന്നതായിരിക്കും ബി കെ എസ് ഘോഷയാത്ര. ബൈക്ക് റാലിയും ഈ വർഷം ഘോഷയാത്രക്ക്‌ മോഡി കൂട്ടുവാൻ ഉണ്ടായിരിക്കുന്നതാണ്.

മുഴുവൻ ബഹ്‌റൈൻ മലയാളി പ്രവാസികൾകളുടെയും അത്താണിയായ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന കലാപ്രകടനങ്ങളും സാംസ്കാരിക പരിപാടികളും വീക്ഷിക്കുവാൻ എല്ലാവരെയും സ്നേഹത്തോടെ സമാജത്തിലേക്കു ക്ഷണിക്കുന്നതായി സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ളയും സിക്രട്ടറി ശ്രീ. എം. പി. രഘുവും പറഞ്ഞു.