കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് മുരളീധരൻ; കുവൈത്ത് സന്ദർശനം പൂര്‍ത്തിയാക്കി കേന്ദ്ര സഹമന്ത്രി മടങ്ങിയെത്തി

muraleedharan

ദില്ലി: കുവൈത്തിലെ രണ്ടു ദിവസത്തെ സന്ദർശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മടങ്ങിയെത്തി. ഇന്ത്യൻ പൗരന്മാർ കുവൈത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് മുരളീധരൻ അറിയിച്ചു. സന്ദർശന വേളയിൽ അദ്ദേഹം കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അൽഖീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നേഴ്സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!