ജിദാലി: ചികിത്സാവശ്യാർത്ഥം നാട്ടിലേക് പുറപ്പെടുന്ന ദീർഘകാലമായി ജിദാലിയിൽ ജോലി ചെയ്ത് വരുന്ന നിർദ്ധനനായ പ്രവാസി സുഹൃത്തിനു കെഎംസിസി യുടെ സഹായഹസ്തം. ഇദ്ദേഹം ചികിത്സക്ക് ആവശ്യമായ സാമ്പത്തികത്തിനു ബുദ്ദിമുട്ടനുഭവിക്കുന്നുണ്ടന്നത് കെഎംസിസി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും കെഎംസിസി ജിദാലി ഏരിയ കമ്മറ്റി ഭാരവാഹകൾ പരിശോദിച്ചു അനിവാര്യത മനസ്സിലാക്കി താത്കാലികാശ്വാസമായി സാമ്പത്തിക സഹായം നൽകുകയുമായിരുന്നു. പ്രതീക്ഷിക്കാതെ ലഭിച്ച സാമ്പത്തിക സഹായം നിറകണ്ണുകളോടെയാണ് അദ്ദേഹം സ്വീകരിച്ചത് ജിദാലി ഏരിയ കെഎംസിസി പ്രസിഡന്റ് സലീഖ് വില്ല്യാപ്പള്ളി മൻസൂർ ബാഖവി കരുളായിക്ക് ഫണ്ട് കൈമാറി മുസ്തഫ പി പി. റഷീദ് പുത്തൻചിറ ഹമീദ് കൊടശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.