പൂഞ്ച്: ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാക് വെടിവയ്പ്പ്. ഇന്നലെ രാത്രി പത്തരയോടെയാണ് പൂഞ്ച് ജില്ലയിലെ മെന്ധർ സെക്ടറിൽ ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ പിൻവലിച്ചതിന് പിന്നാലെ പാക് സൈനികരുടെ ഭാഗത്ത് നിന്ന് നിരന്തരം ആക്രമണം ഉണ്ടാവുന്നുണ്ട്. പാക് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി.