മനാമ : നൈജീരയയിൽ നിന്നും 300,000 ദിനാർ വിലയുള്ള ലഹരി പദാർത്ഥം ബഹ്റൈനിലേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്ന് ശൃംഖലയിലെ കണ്ണികൾ പിടിയിലായി. പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന ലഹരി പദാർത്ഥവുമായി ബഹ്റൈൻ ഇൻറർ നാഷ്ണൽ എയർ പോർട്ടിൽ നിന്നും സംഘം അറസ്റ്റിലായത്. ഇവരിൽ നിന്നും 3.1 കിലോഗ്രാം ലഹരി പദാർത്ഥമാണ് കണ്ടെത്തിയത്. 177.4 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു.
അഞ്ച് ബഹ്റൈൻ പൗരന്മാർ ഉൾപ്പെടുന്ന 7 പേരാണ് എയർപോർട്ടിൽ നിന്നും പിടിയിലായത്. ഒരു ബഹ്റൈൻ പൗരനും 2 നൈജീരയൻ പൗരനും പത്ത് വർഷം വീതം ജയിൽ ശിക്ഷയും 4 ബഹ്റൈൻ പൗരന്മാർക്ക് ആറ് മാസം ജയിൽ ശിക്ഷയും ഹൈ ക്രിമിനൽ കോടതി വിധിച്ചു.