പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ അഞ്ചാം ഘട്ട ധനസഹായം മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിഞ്ഞ കുടുബത്തിനു നൽകി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ അഞ്ചാം ഘട്ട ധനസഹായം മാസങ്ങളോളം ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിഞ്ഞ ഫൈസലിന്റെ കുടുംബത്തിന് കൈമാറി. കഴിഞ്ഞ മെയ്മാസത്തിലാണ് ഫൈസലിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്‌. തുടർന്ന് പീപ്പിൾസ് ഫോറം അധികൃതർ കുടുംബത്തെ സന്ദർശിക്കുകയും കനിവിന്റ അഞ്ചുമാസത്തെ ധനസഹായം നൽകുവാൻ തീരുമാനിക്കുകയുമായിരിന്നു. ഇത് നാലാം തവണയാണ് കനിവിന്റെ ധനസഹായം ഫൈസലിന്റെ കുടുംബത്തിന് നൽകുന്നത്. പീപ്പിൾസ്‌ ഫോറത്തിന് വേണ്ടി പ്രസിഡന്റ് ജെ. പി ആസാദ്‌ കനിവിന്റ ധനസഹായം ഫൈസലിന് കൈമാറി. നിരവധി സാമൂഹിക പ്രവർത്തകരുടെ സഹായത്താലും, ഇടപെടലുകളാലും ഫൈസലിന് മറ്റൊരു കമ്പനിയിൽ ജോലി ലഭിച്ചടുണ്ടെന്നും തങ്ങളുടെ കുടുംബത്തെ സഹോദരതുല്ല്യം ചേർത്തുപിടിച്ച എല്ലാ സുമനസ്സുകൾക്കും നന്ദി അറിയിക്കുന്നതായും ഫൈസൽ അറിയിച്ചു. സെക്രട്ടറി ബിജുകുമാർ, വൈസ് പ്രസിഡന്റ് ശ്രീജൻ, ട്രഷറർ എം.മനീഷ്, അസി. ട്രെഷറർ ദിലീപ്, എന്നിവർ സന്നിഹിതരായിരിന്നു.