ദില്ലി: സൗദി അരാംകോയുടെ എണ്ണ സംസ്‌കരണ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ആഴ്ച യെമനിലെ ഹൂതികള്‍ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയിൽ വർദ്ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് വർധിച്ചത്. ദില്ലിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്. പെട്രോള്‍ നിരക്കില്‍ 27 പൈസയും ഡീസലിന് 18 പൈസയുമാണ് കൂടിയത്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.