കുവൈത്ത്: പ്രവാസികളുടെ വൈദ്യപരിശോധന സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കുവൈത്തില്‍ ഫീസ് ഏര്‍പ്പെടുത്തി. രണ്ട് ദിനറാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ ലീവ് സർട്ടിഫിക്കറ്റിന് ഈടാക്കുക. മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 10 ദിനാറും സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് 20 ദിനാറുമാണ് ഫീസ്. ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങള്‍ക്ക് രാജ്യത്ത് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗവൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാൻ അഞ്ച് ദിനാറും മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് 200 ദിനാറും ഫീസ് നൽകണം. ഇതോടൊപ്പം മെഡിക്കല്‍ ഉത്പ്പന്നങ്ങളുടെ പരസ്യത്തിന് ഓരോ മൂന്ന് മാസത്തേക്കും 50 ദിനാര്‍ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.