പാലാ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ മുന്നേറ്റം തുടരുന്നു

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ ഡി എഫ് സ്ഥാനാർഥി മാണി സി.കാപ്പൻ മുന്നേറ്റം തുടരുന്നു. 3905 വോട്ടുകളുടെ ലീഡാണ് മാണി സി.കാപ്പനുള്ളത്. പാലാ കാർമൽ പബ്ലിക് സ്കൂളിൽ വെച്ചാണ് വോട്ട് എണ്ണുന്നത്. സർവേകളിൽ മുൻതൂക്കം യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനായിരുന്നു. എന്നാൽ സർവേ ഫലങ്ങൾ തിരുത്തി മാണി സി.കാപ്പൻ മുന്നേറുകയാണ്. വോട്ടെണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്യുന്നത്. 1965 ൽ മണ്ഡലം നിലവിൽ വന്നതു മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം സംഭവിക്കുന്നത് വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻസിപി നേതാവാണു മാണി സി.കാപ്പൻ.