“സോഷ്യൽ മീഡിയ- നാം അറിയേണ്ടത്”: എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ തൻബീഹ് ശ്രദ്ധേയമായി

മനാമ: സോഷ്യൽ മീഡിയയിലെ നന്മയുടെ വശങ്ങൾ ഉപയോഗപ്പെടുത്തുകയും, സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും ഓൺലൈൻ ചതിക്കുഴികളിൽ നിന്നും യുവ തലമുറ വിട്ടുനിൽക്കണമെന്നും ഉണർത്തി ഹൂറ ചാരിറ്റി ഹാളിൽ എസ് കെ എസ് എസ് എഫ് ബഹ്റൈൻ സംഘടിപ്പിച്ച തൻബീഹ് എൻലൈറ്റനിംഗ്‌ പ്രോഗ്രാം ശ്രദ്ധേയമായി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. “സോഷ്യൽ മീഡിയ: നാം അറിയേണ്ടത്” എന്ന വിഷയത്തിൽ അഡ്വാൻസ്ഡ്‌‌ കമ്മ്യൂണിക്കേറ്റർ പി.വി മൻസൂർ ക്ലാസെടുത്തു.

എസ്.എം അബ്ദുൽ വാഹിദ്, ശംസുദ്ധീൻ മുസ്‌ലിയാർ ഹൂറ ആശംസകൾ നേർന്ന് സംസാരിച്ചു. ഹൂറ മദ്റസ വിദ്യാർത്ഥി റംശാദ് ഖിറാഅത്ത് നടത്തി. വർക്കിംഗ് സെക്രട്ടറി നവാസ് കുണ്ടറ അദ്ധ്യക്ഷനായ പരിപാടിയിൽ സെയ്ത് മുഹമ്മദ് വഹബി സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. സമസ്തയുടെയും എസ് കെ എസ് എസ് എഫിന്റേയും കേന്ദ്ര-ഏരിയ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. അബ്ദുൽ മജീദ് ചോലക്കോട്, നൗഫൽ വയനാട്, ഉമൈർ വടകര പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് റബീഹ് ഫൈസി അമ്പലക്കടവ് ഒക്ടോബർ 2 ന് നടത്താനിരിക്കുന്ന വിഖായ ദിനവും അതിനോടനുബന്ധിച്ചുള്ള ട്രൈസനേറിയം കാമ്പയിനും പ്രഖ്യാപിച്ചു.