bahrainvartha-official-logo
Search
Close this search box.

‘വോയിസ് ഓഫ് പാലക്കാട്’ ബഹ്റൈൻ ഓണാഘോഷം ഒക്ടോബർ 4 ന്

Screenshot_20190930_102901

മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മ ‘വോയിസ് ഓഫ് പാലക്കാട്’ ന്റെ ഓണാഘോഷം ഒക്ടോബര് 4 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രശസ്ത നാടൻപാട്ട് കലാകാരനും പിന്നണി ഗായകനുമായ  ശ്രീ പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന  നാടൻപാട്ടുകൾ, പാലക്കാടിന്റെ പാചകവിദഗ്ദൻ കരിമ്പുഴ മണിനായർ ഒരുക്കുന്ന തികച്ചും വള്ളുവനാടൻ ശൈലിയിലുള്ള ഓണസദ്യ, ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം  അവതരിപ്പിക്കുന്ന പഞ്ചവാദ്യം, വോയിസ് ഓഫ് പാലക്കാടിന്റെ അംഗങ്ങൾ അവതരിപ്പിക്കു പുലിക്കളി, പ്രശസ്ത നൃത്താധ്യാപിക ശ്രീമതി ശ്രുതി ബിനോജും സംഘവും ഒരുക്കുന്ന തിരുവാതിരകളിയും നൃത്തനൃത്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ ആദ്യമായി വിലക്കുറവിന്റെ മേളയായ ഓണച്ചന്തയും ഒരുക്കും.

പ്രസ്തുത പരിപാടിയിൽ വച്ച് നിർധനരായ കുട്ടികൾക്കുള്ള വോയിസ് ഓഫ് പാലക്കാടിന്റെ വിദ്യാഭ്യാസ സഹായം  ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജന് കൈമാറും. ഒപ്പം വോയിസ് ഓഫ് പാലക്കാടിന്റെ ഈ വർഷത്തെ പൊന്നോണ പുരസ്‌കാരം ഗുരുദേവ സോഷ്യൽ സെന്റർ ചെയർമാൻ ചന്ദ്രബോസ്, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത്, വ്യവസായി പമ്പാവാസൻ നായർ എന്നിവർക്ക് സമ്മാനിക്കും.

ബഹ്‌റൈനിലെ എല്ലാ കലാ സ്നേഹികളെയും ഈ ദൃശ്യ സംഗീത വിരുന്നിലേക്കും, വള്ളുവനാടൻ രുചി മേളത്തിലേക്കും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഓണം പ്രോഗ്രാം കൺവീനർ ബാബു കൃഷ്ണൻ (39893245) പ്രസിഡന്റ് വിനോദ് കുമാർ (39991014) ചീഫ് കോർഡിനേറ്റർ ജയശങ്കർ നായർ (34399850) സെക്രട്ടറി ശ്യം കൃഷ്ണൻ (38389260) എന്നിവരുമായി ബന്ധപെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!