ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്നവർക്ക് 10,000 ദിനാറിന്റെ ഇന്ധന കാർഡ്

മനാമ : ട്രാഫിക് നിയമങ്ങൾ അനുസരിച്ച് വാഹനം ഓടിക്കുന്നവർക്ക് 10,000 ദിനാറിന്റെ ഇന്ധന കാർഡ് സൗജന്യമായി നൽകുന്നു. ബാപ്കോ യുടെ സഹകരണത്തോടു കൂടി ട്രാഫിക് ജനറൽ ഡയറക്ടറേറ്റാണ് സദീം കാർഡുകൾ നൽകുന്നത്. “നന്ദി” എന്ന സ്ലോഗനിലാണ് കാർഡുകൾ വിതരണം ചെയ്യുന്നത്.

ട്രാഫിക് കൾച്ചറിന്റെ ഡയറക്ടർ സലാഹ് ഷെഹാബ് ആണ് ഇതു സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്. ട്രാഫിക് നിയമങ്ങൾ അനുസരിക്കുക വഴി അപകടങ്ങളുടെ അളവ് കുറയ്ക്കാം കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.