ഐമാക് ബഹ്റൈൻ നാലാമത് ശാഖയും കൾച്ചറൽ ഹാൾ ഉദ്ഘാടനവും ഒക്ടോബർ 4ന് ഈസ്റ്റ് റിഫയിൽ

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമായ ഇന്ത്യൻ മ്യൂസിക് ആർട്സ് സെന്റർ (IMAC Bahrain) -ൻറെ 4 -മത് ശാഖയും അതോടൊപ്പം പുതിയതായി പണികഴിഞ്ഞ   കൾച്ചറൽ ഹാളും ഒക്ടോബർ 4 -ന്  രാത്രി 7.30ന്  ഈസ്റ്റ്  റിഫയിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് ഐമാക്  ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് വാർത്താ കുറിപ്പിൽ  അറിയിച്ചു. മനാമ, ബുക്‌വാര, മുഹറഖ്  എന്നി  സെന്ററുകൾക്ക് പുറമെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റ് റിഫയിൽ നാലാമതായി ആരംഭിക്കുന്ന പുതിയ സെന്ററിലാണ് കൾച്ചറൽ ഹാൾ സ്ഥിതി ചെയ്യുന്നത്.

റിഫ ഭാഗങ്ങളിൽ താസിക്കുന്നവർക്ക് പരിപാടികൾ നടത്തുവാൻ അനുയോജ്യമായ സ്ഥല സൗകര്യം  ഹാളിൽ ഉണ്ട് . ഐമാക് പരിശീലനം നൽകുന്ന എല്ലാ കോഴ്‌സുകളും പുതിയ സെന്ററിൽ  ഉണ്ടായിരിക്കും. പരിചയ സമ്പന്നരും യോഗ്യരുമായ പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്കു  നേതൃത്വം നൽകുന്നതെന്നും പുതിയ ക്‌ളാസുകളിലേക്ക് ചേരുവനായി നിരവധി കുട്ടികൾ എത്തി എന്നും  അധികൃതർ അറിയിച്ചു. പ്രവാസ ലോകത്തെ കലാ സ്നേഹികളായ എല്ലാവരെയും ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

കൂടുതൽ  വിവരങ്ങൾക്ക്: 
ഈസ്റ്റ്  റിഫ- 33015449
മനാമ- 38096845
മുഹറഖ്- 38852397
ബുക്‌വാര- 38094806
എന്നീ  നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.