മനാമ: ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ് മയായ “ഫ്രണ്ട്സ് ഓഫ് അടൂർ” ഓണാഘോഷം നടത്തി. അംഗങ്ങളുടെ നിറഞ്ഞ സാന്നിദ്ധ്യത്തിൽ സെപ്തംബർ 27 വെള്ളിയാഴ്ച സൽമാനിയ, കലവറ പാർട്ടി ഹാളിൽ വച്ച് നടത്തിയ അടൂരിന്റെ ഓണ സംഗമത്തിൽ അത്തപൂക്കളം, മാവേലി തമ്പുരാനോടൊത്തുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാ കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ ക്രമിച്ചിരുന്നു.
ബഹറൈനിൽ നടന്ന ഓണാഘോഷത്തിനു മുന്നോടിയായി ജന്മനാടായ അടൂരിന്റെ മണ്ണിൽ ഏഴംകുളത്ത് സ്ഥിതി ചെയ്യുന്ന ജീവ മാതാ കാരുണ്യ ഭവനിലെ അന്തേവാസികളോടൊപ്പം “ഫ്രണ്ട്സ് ഓഫ് അടൂർ” അംഗങ്ങൾ ഓണാഘോഷം നടത്തുകയുണ്ടായി. കാരുണ്യ ഭവനത്തിന്റെ പ്രവർത്തനങ്ങൾക്കായി സഹായവും, ഓണക്കോടിയും ഒപ്പം ഏവർക്കും ഓണ സദ്യയും ക്രമീകരിച്ചിരുന്നു. അടൂർ MLA ശ്രീ. ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു.
പ്രസ്തുത പ്രോഗ്രാമുകളിൽ വന്നു ചേർന്ന ഏവരോടുമുള്ള നന്ദി സന്തോഷ് തങ്കച്ചൻ (പ്രസിഡന്റ്) അനു കെ. വർഗീസ് (ജനറൽ സെക്രട്ടറി) എന്നിവർ അറിയിച്ചു.