എസ്.കെ.എസ്.എസ്.എഫ് വിഖായ സംഗമം ഇന്ന് (ബുധനാഴ്ച)

മനാമ: സമസ്തയുടെ വിദ്യാർത്ഥി യുവജന വിഭാഗം എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിംഗ് “വിഖായ ” ദിനത്തോടനുബന്ധിച്ച് ഇന്ന് രാത്രി 8:30ന് മനാമ ഗോൾഡ് സിറ്റി സമസ്ത ഓഡിറ്റോറിയത്തിൽ ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് വിഖായ സംഗമം നടത്തുന്നു. പതാക ഉയർത്തൽ, സല്യൂട്ട് സ്വീകരിക്കൽ , അനുമോദന ചടങ്ങ്, രണ്ടു മാസം നീണ്ടു നില്ക്കുന്ന ‘ട്രൈസനേറിയം’ ക്യാമ്പയിൻ പ്രഖ്യാപനം എന്നിവ സംഗമത്തിൽ നടക്കും. സൽമാനിയ്യ മെഡിക്കൽ സെന്ററിൽ ദീർഘകാലം രോഗികൾക്ക് ആശ്വാസം പകർന്ന് പ്രവാസ ജീവിതത്തോട് യാത്ര പറയുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ചന്ദ്രൻ തിക്കോടിക്ക് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ സ്നേഹദരവ് ചടങ്ങിൽ കൈമാറും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ , സമസ്ത കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര തുടങ്ങിയവർ പ്രഭാഷണം നടത്തും.